Cricket Cricket-International Top News

പ്രിട്ടോറിയസിന് പകരക്കാരനായി ഓൾറൗണ്ടർ മാർക്കോ ജാൻസൻ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിൽ

October 12, 2022

author:

പ്രിട്ടോറിയസിന് പകരക്കാരനായി ഓൾറൗണ്ടർ മാർക്കോ ജാൻസൻ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിൽ

ടി20 ലോകകപ്പിനായുള്ള ടീമിൽ ഡ്വെയ്ൻ പ്രിട്ടോറിയസിന് പകരക്കാരനായി ഓൾറൗണ്ടർ മാർക്കോ ജാൻസനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഈയിടെ അവസാനിച്ച ഇന്ത്യൻ പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ജാൻസെൻ നേരത്തെ ലോകകപ്പിനുള്ള റിസർവ് കളിക്കാരുടെ പട്ടികയിലാണ് ഇടംപിടിച്ചിരുന്നത്.

അതേസമയം, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രിട്ടോറിയസിന്റെ ഫിറ്റ്‌നസിനായാണ് ഇത്രയും ദിവസം കാത്തിരുന്നത്. ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ പകരക്കാരനായി ജാൻസനെ എത്തിക്കുകയും ചെയ്‌തിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം കളിച്ച ജാൻസെൻ 14 റൺസാണ് നേടിയത്. അതേസമയം 5.1 ഓവറിൽ 43 റൺസ് വഴങ്ങി നിരാശനാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ടി20 ലോകകപ്പ് നടക്കാനിരിക്കെ, തങ്ങളുടെ പേസർമാർക്ക് ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാവുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. മാർക്കോ ജാൻസൻ തന്റെ കരിയറിൽ ഇതുവരെ ഒരു ടി20 അന്താരാഷ്‌ട്ര മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. 2022 ജൂണിൽ ഇന്ത്യയ്‌ക്കെതിരെയാണ് ഫോർമാറ്റിൽ കളിച്ചത്.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച ജാൻസെൻ 8.39 എന്ന ഇക്കോണമിയിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ലോകകപ്പിനിടെ ലഭിച്ച അവസരം പരമാവധി മുതലാക്കാനാണ് താരം ശ്രമിക്കുന്നത്.

Leave a comment