Cricket Cricket-International Top News

ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാനില്ലെന്ന് തുറന്നുപറഞ്ഞ് മിച്ചല്‍ മാര്‍ഷ്

October 12, 2022

author:

ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാനില്ലെന്ന് തുറന്നുപറഞ്ഞ് മിച്ചല്‍ മാര്‍ഷ്

ആരോൺ ഫിഞ്ച് ഒഴിഞ്ഞ ഓസ്ട്രേലിയന്‍ ഏകദിന ടീമിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. പാറ്റ് കമ്മിന്‍സ് നായക സ്ഥാനമേറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരത്തിന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അടുത്തിടെ നായകസ്ഥാനമാഴിഞ്ഞ ആരോണ്‍ ഫിഞ്ച് നിര്‍ദേശിച്ചത് ഡേവിഡ് വാര്‍ണറുടെ പേരായിരുന്നു. ഇതിനിടെ ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്ക് വന്നു. അതേസമയം ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ഷ്. ”നായക സ്ഥാനത്തേക്ക് താനില്ല. അടുത്തയാഴ്ച്ച തുടങ്ങുന്ന ടി20 ലോകകപ്പ് മാത്രമാണ് മനസിലെന്നും താരം വ്യക്തമാക്കി.

ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ബാറ്റിംഗില്‍ അധികം ശ്രദ്ധ ചെലുത്താനാവില്ല. ആര് ക്യാപ്റ്റനാകണം എന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം എടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് കഴിയുമെന്നും മാര്‍ഷ് കൂട്ടിചേര്‍ത്തു. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനാകുന്നത് എങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ മാര്‍ഷ് തയ്യാറായില്ല.

Leave a comment