Cricket Cricket-International Top News

ടി20 റാങ്കിംഗില്‍ കുതിപ്പുമായി ദേവോണ്‍ കോണ്‍വേ, സൂര്യകുമാർ രണ്ടാമൻ

October 12, 2022

author:

ടി20 റാങ്കിംഗില്‍ കുതിപ്പുമായി ദേവോണ്‍ കോണ്‍വേ, സൂര്യകുമാർ രണ്ടാമൻ

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ബാറ്ററര്‍മാരില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. അതേസമയം ന്യൂസിലന്‍ഡിന്‍റെ ദേവോണ്‍ കോണ്‍വേ ആദ്യ അഞ്ചിലേക്ക് കയറിയതാണ് ശ്രദ്ധേയമാവുന്നത്.

ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്ഥാനെതിരെ 49 ഉം ബംഗ്ലാദേശിനെതിരെ 64 ഉം റണ്‍സെടുത്തതോടെയാണ് റാങ്കിംഗില്‍ വൻനേട്ടമുണ്ടാക്കാൻ കോണ്‍വേയെ സഹായിച്ചത്. പുതിയ ടി20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല. 853 റേറ്റിംഗ് പോയിന്‍റുമായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ തന്നെയാണ് പട്ടികയില്‍ ഒന്നാമൻ

838 റേറ്റിംഗ് പോയിന്‍റുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് രണ്ടും 808 റേറ്റിംഗുമായി പാക് നായകന്‍ ബാബ‍ര്‍ അസം മൂന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ ഏയ്‌ഡന്‍ മാര്‍ക്രം നാലും സ്ഥാനങ്ങളില്‍ തുടരുന്നു. അഞ്ചാമതെത്തിയ കോണ്‍വേയ്‌ക്ക് 760 റേറ്റിംഗ് പോയിന്‍റാണുള്ളത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനാണ്(726) തൊട്ടുപിന്നില്‍ ആറാമത്. ആദ്യ പത്ത് പേരില്‍ സൂര്യകുമാര്‍ യാദവല്ലാതെ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.

Leave a comment