Cricket Cricket-International Top News

ഫിറ്റ്നെസ് വീണ്ടെടുത്ത് ഷഹീൻ ഷാ അഫ്രീദി, സന്നാഹ മത്സരങ്ങൾക്കായി ഇറങ്ങിയേക്കും

October 11, 2022

author:

ഫിറ്റ്നെസ് വീണ്ടെടുത്ത് ഷഹീൻ ഷാ അഫ്രീദി, സന്നാഹ മത്സരങ്ങൾക്കായി ഇറങ്ങിയേക്കും

ലോകകപ്പിനായി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ഫിറ്റ്നെസ് വീണ്ടെടുത്ത് പാക് ക്രിക്കറ്റ് ബോർഡ്. ഒക്ടോബർ 15 ശനിയാഴ്ച്ച ബ്രിസ്ബേനിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ താരം എത്തുമെന്നത് പാകിസ്ഥാൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവയ്‌ക്കെതിരായി ഒക്ടോബർ 17, 19 തീയതികളിൽ നടക്കാനിരിക്കുന്ന സന്നാഹ മത്സരങ്ങൾക്കും ഷഹീൻ ഷാ അഫ്രീദി കളിക്കാനാവുമെന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് അദ്ദേഹത്തിന്റെ കായികക്ഷമത ടീം മാനേജ്‌മെന്റ് വിലയിരുത്തും.

നേരത്തെ പരിക്കു മൂലം ഏഷ്യാ കപ്പ് ക്രിക്കറ്റിലും താരത്തിന് കളിക്കാനായിരുന്നില്ല. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽവെച്ചു നടന്ന പരമ്പരയും താരത്തിന് നഷ്‌ടമായിരുന്നു. ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിര്‍ണായകമാകും എന്ന് കരുതിയ പാക് ഇടംകൈയന്‍ പേസറാണ് ഷഹീന്‍ ഷാ അഫ്രീദി.

സമീപകാലത്ത് ഇംഗ്ലണ്ടിലടക്കം ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കനത്ത ഭീഷണി സൃഷ്‌ടിച്ചിരുന്നു. ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍റെ വലത് കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്കേറ്റത്.

Leave a comment