Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനം; ഇന്ത്യക്ക് 7 വിക്കറ്റ് ജയവും പരമ്പരയും

October 11, 2022

author:

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനം; ഇന്ത്യക്ക് 7 വിക്കറ്റ് ജയവും പരമ്പരയും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിരയുമായി പരമ്പരക്കിറങ്ങിയ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിര ടീമിനെ മുട്ടുകുത്തിച്ചാണ് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും 2-1ന് സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേടുകയായിരുന്നു. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 99 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു.

100 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ അധികം വൈകാതെ 8 റൺസെടുത്ത ധവാൻ റണ്ണൌട്ടായെങ്കിലും ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു.

അർധ സെഞ്ചുറുക്ക് ഒരു റൺസ് അകലെ ശുഭ്മാന്‍ ഗില്‍ (49) വീണെങ്കിലും സഞ്ജു സാംസണും (2*) ശ്രേയസ് അയ്യരും (28*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ധവാനും ഗില്ലിനും പുറമെ ഇഷാന്‍ കിഷന്‍റെ (10) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 57 പന്തില്‍ 49 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

Leave a comment