Cricket Cricket-International Top News

തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ഫിനിഷർ എംഎസ് ധോണിയെന്ന് വെളിപ്പെടുത്തി മില്ലർ

October 11, 2022

author:

തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ഫിനിഷർ എംഎസ് ധോണിയെന്ന് വെളിപ്പെടുത്തി മില്ലർ

തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ഫിനിഷർ ഇന്ത്യയുടെ മുൻനായകൻ എംഎസ് ധോണിയെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലർ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെടുന്ന താരമാണ് ധോണി. ലോകകപ്പിലടക്കം മുൻതാരത്തിന്റെ ഫിനിഷിംഗ് പാടവം ഏറെ പ്രശസ്തമാണ്.

സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്യാന്‍ അപാര കഴിവുള്ള താരം കൂടിയാണ് ധോണി. എതിരാളികളുടെ യാതൊരു സമ്മർദത്തിനും കീഴടങ്ങാതെയായിരുന്നു ധോണിയുടെ ഈ പ്രകടനമെല്ലാം. 90 ടെസ്റ്റില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ടി20കളില്‍ 1617 റണ്‍സും സമ്പാദ്യം. ഐപിഎല്ലില്‍ 234 മത്സരങ്ങളില്‍ 4978 റണ്‍സും ധോണിയുടെ പേരിനൊപ്പമുണ്ട്. ഇതിനൊപ്പം ക്യാപ്റ്റന്‍സി മികവും ധോണിയെ വ്യത്യസ്തനാക്കുന്നു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരില്‍ ഒരാളായാണ് ഡേവിഡ് മില്ലർ വിശേഷിപ്പിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം മില്ലറുടെ ഫിനിഷിംഗ് മികവ് നമ്മള്‍ ഏറെത്തവണ കണ്ടിട്ടുണ്ട്.

Leave a comment