Cricket Cricket-International Top News

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതി ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം

October 10, 2022

author:

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതി ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 38 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. എട്ട് റണ്‍സെടുത്ത ഷഫാലിയെ നട്ടായ ബൂച്ചതം പുറത്താക്കി. എന്നാല്‍ പിന്നീട് വിക്കറ്റ് വീഴാതെ സബിനേനി മേഘനയും പൂജ വസ്ത്രാകറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

മേഘന 18 പന്തുകളില്‍ നിന്ന് 20 റണ്‍സും പൂജ 12 പന്തുകളില്‍ നിന്ന് 12 റണ്‍സും നേടി പുറത്താവാതെ നിന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ നേരത്തേ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ സെമി ഫൈനലില്‍ ഏത് ടീമിനെയാണ് നേരിടുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ആറ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാമതാണ്.

Leave a comment