Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും ദീപക് ചാഹർ പുറത്ത്, പകരക്കാനെ പ്രഖ്യാപിച്ചു

October 8, 2022

author:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും ദീപക് ചാഹർ പുറത്ത്, പകരക്കാനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പേസ് ബൗളര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. പരിശീലനത്തിനിടെ കണങ്കാലിനാണ് ചാഹറിന് പരിക്കേറ്റിരിക്കുന്നത്. ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ആശങ്കയാണിത്.

ടി20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരം കൂടിയായ ചാഹറിനെ പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ബുംറ കളിക്കാത്തതിനാല്‍ ചാഹറിന് ആദ്യ ഇലവനില്‍ സ്ഥാനം നേടാനുള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാകുമോ എന്ന കാര്യം സംശയമാണ്.

ദീപക് ചാഹറിന്‍റെ പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദറെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമിലെടുത്തു. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ബൗളിങ് വിഭാഗത്തില്‍ ഇന്ത്യ കുറച്ചുകാലമായി വലിയ തിരിച്ചടിയാണ് നേരിടുന്നത്.

Leave a comment