Cricket Cricket-International Top News

പ്രമുഖ താരങ്ങൾക്ക് വിശ്രമം; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസീസ്

October 6, 2022

author:

പ്രമുഖ താരങ്ങൾക്ക് വിശ്രമം; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസീസ്

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ തങ്ങളുടെ സ്ഥിരം കളിക്കാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെൽ, ആദം സാമ്പ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

മാർക്കസ് സ്റ്റോയിനിസ്, കെയ്ൻ റിച്ചാർഡ്‌സൺ, ആഷ്ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ, നഥാൻ എല്ലിസ് എന്നിവർ പെർത്തിൽ ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരും, അവിടെ ഇരു ടീമുകളും ഒക്ടോബർ ഒമ്പതിന് ആദ്യ ടി20 മത്സരം കളിക്കും. സ്റ്റോയിനിസ്, റിച്ചാർഡ്‌സൺ, അഗർ എന്നിവർ ഓസ്‌ട്രേലിയയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാണ്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കുള്ള ഓസ്‌ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഡാനിയൽ സാംസ്, സീൻ അബോട്ട്, ആഷ്ടൺ അഗർ, മിച്ചൽ സ്വെപ്‌സൺ, നഥാൻ റിച്ചാർലിസ്, കെയ്ൻ.

Leave a comment