Cricket Cricket-International Top News

ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ബുംറ

October 4, 2022

author:

ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ബുംറ

പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതില്‍ നിരാശ പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഇന്നലെയാണ് ബുമ്രക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ഒരു കുറിപ്പുമായി ബുംറ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

‘ ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഞാനുണ്ടാകില്ല. അതില്‍ നിരാശയുണ്ട്. എന്നെ സ്‌നേഹിക്കുന്ന ആശംസകളറിയിച്ച ഏവര്‍ക്കും നന്ദി. പരിക്കില്‍ നിന്ന് മോചിതനായാല്‍ ഉടന്‍ ഞാന്‍ ഓസ്‌ട്രേലിയയിലെത്തി ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കും’- ബുംറ ട്വീറ്റ് ചെയ്തു.

ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുംറക്ക് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. രണ്ട് മാസത്തെ വിശ്രമത്തിനുശേഷം കഴിഞ്ഞ മാസം അവസാനം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ബുമ്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ രണ്ടും മൂന്നും മത്സരങ്ങളില്‍ ബുംറ കളിച്ചിരുന്നു.

Leave a comment