Cricket Cricket-International Top News

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്

October 3, 2022

author:

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. ക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. നിലവില്‍ പാക് ബാറ്ററായ മുഹമ്മദ് റിസ്‌വാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് യാദവ്.

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനാവാതിരുന്ന സൂര്യ അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച് ബാറ്റിംഗ് റാങ്കിംഗില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തത്തിയിരുന്നു. ഇതിനൊപ്പം 800 റേറ്റിംഗ് പോയന്‍റെന്ന നേട്ടവും സൂര്യ സ്വന്തമാക്കി.

നിലവില്‍ സൂര്യകുമാറിന് 801 റേറ്റിംഗ് പോയന്‍റും റിസ്‌വാന് 861 റേറ്റിംഗ് പോയന്‍റുമാണുള്ളത്. നാളെ നടക്കുന്ന മൂന്നാം ടി20യില്‍ ഭേദപ്പട്ട പ്രകടനം പുറത്തെടുത്താലും തുടര്‍ച്ചയായി നേടിയ മൂന്ന് അര്‍ധസെഞ്ചുറികളുടെ മികവില്‍ സൂര്യ ഒന്നാം സ്ഥാനത്തേക്ക് ഉയരുമെന്നാമ് കരുതുന്നത്.

Leave a comment