Cricket Cricket-International Top News

പൊന്നിയിൻ സെൽവന്‍റെ പോസ്റ്ററിന് സമാനമായ പോസ്റ്റർ പങ്കുവെച്ച് സിഎസ്കെ; ജഡേജയും പോസ്റ്ററിൽ

September 30, 2022

author:

പൊന്നിയിൻ സെൽവന്‍റെ പോസ്റ്ററിന് സമാനമായ പോസ്റ്റർ പങ്കുവെച്ച് സിഎസ്കെ; ജഡേജയും പോസ്റ്ററിൽ

പൊന്നിയിൻ സെൽവന്‍റെ പോസ്റ്ററിന് സമാനമായി ടീമിലെ പ്രധാന താരങ്ങളെയും പരിശീലകനെയും ഉൾപ്പെടുത്തി ടീമിന്‍റെ പോസ്റ്റർ ഇറക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. പരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗ്, ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, മുന്‍ താരം സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരാണ് പോസ്റ്ററിലുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ സാമൂഹികമാധ്യമ പേജുകളിൽ ‘ചെന്നൈയിൻ സെൽവൻസ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Image

പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ പോസ്റ്ററില്‍ റെയ്നയെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയതിനെയും കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ രവീന്ദ്ര ജഡേജ ചെന്നൈ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്ന സാഹചര്യത്തിലാണ് ഈ രംഗം കടന്നു വരുന്നത്.

അടുത്ത സീസണിലും ധോണി തന്നെ ചെന്നൈ നായകനാകുമെന്ന് ഉറപ്പായിരിക്കെ ജഡേജ ചെന്നൈ ടീമില്‍ തുടര്‍ന്നേക്കില്ലെന്നായിരുന്നു വിലിയിരുത്തല്‍. ഡിസംബറിലായിരിക്കും അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ മിനി താരലേലം നടക്കുക. അപ്പോൾ ജഡേജയുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ തീരുമാനമാവും.

Leave a comment