Cricket Cricket-International Top News

ഷാക്കിബ് അൽ ഹസൻ യുഎഇ പര്യടനത്തിനുണ്ടാവില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

September 22, 2022

author:

ഷാക്കിബ് അൽ ഹസൻ യുഎഇ പര്യടനത്തിനുണ്ടാവില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ടി20 ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ യുഎഇ പര്യടനത്തിനുണ്ടാവില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB). ഷാക്കിബ് അടുത്തിടെ കരീബിയൻ പ്രീമിയർ ലീഗ് 2022 (സിപിഎൽ) ടീമായ ഗയാന ആമസോൺ വാരിയേഴ്സിൽ ചേർന്നിരുന്നു.

വെസ്റ്റ് ഇൻഡീസിലെ ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കാനായാണ് താരം യുഎഇ പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. യുഎഇ പര്യടനത്തിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനുള്ള എൻഒസി ബോർഡിൽ നിന്ന് ഷാക്കിബ് എടുത്തിരുന്നു. യുഎഇ പര്യടനത്തിനുള്ള ടീമിന്റെ അഭാവത്തിൽ നൂറുൽ ഹസനെ ബംഗ്ലാദേശിന്റെ താത്ക്കാലിക ക്യാപ്റ്റനായി നിയമിച്ചു.

സെപ്റ്റംബർ 25 മുതൽ യുഎഇയിൽ ആരംഭിക്കുന്ന രണ്ട് മത്സര ടി20 പരമ്പര ബിസിബി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുത്ത എല്ലാ കളിക്കാരും യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വ്യാഴാഴ്ച (സെപ്റ്റംബർ 22) ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ രണ്ട് ഫിറ്റ്‌നസ് ടെസ്റ്റുകൾ നടത്തണമെന്ന് ബിസിബിയിലെ ചീഫ് സെലക്ടർ മിൻഹാജുൾ അബെദിൻ വെളിപ്പെടുത്തി.

സെപ്റ്റംബർ 25, 27 തീയതികളിലാണ് ബംഗ്ലാദേശ് -യുഎഇ പരമ്പര നടക്കുക. സെപ്റ്റംബർ 28 ന് ബംഗ്ലാദേശിലേക്ക് മടങ്ങും. തുടർന്ന് ഒക്ടോബർ 7 മുതൽ പാകിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കായി ടീം ന്യൂസിലൻഡിലേക്ക് പുറപ്പെടും. ഷാക്കിബ് ന്യൂസിലൻഡിൽ ടീമിനൊപ്പം ചേരും.

Leave a comment

Your email address will not be published. Required fields are marked *