Cricket Cricket-International Top News

സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു, രണ്ടാം ടി20യിൽ കളിച്ചേക്കും

September 22, 2022

author:

സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു, രണ്ടാം ടി20യിൽ കളിച്ചേക്കും

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാർത്ത. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു. ഡെത്ത് ബൗളിംഗില്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബുമ്രയുടെ തിരിച്ചുവരവിലൂടെ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പരിക്കിനെ തുടര്‍ന്ന് ബുംറയ്ക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്ന താരത്തെ ഓസ്‌ട്രേലിയ ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ മത്സരത്തിൽ ടീമിലിടം കണ്ടെത്തിയിട്ടില്ല. എന്നാൽ രണ്ടും മൂന്നും മത്സരങ്ങളില്‍ ബുംറ തിരിച്ചെത്തുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ മത്സരത്തിനു മുന്നോടിയായി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ പേസര്‍മാരെല്ലാം നിറം മങ്ങിയ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ അവസാന ഓവറുകളിലെ ധാരാളിത്തമാണ് കളി ഇന്ത്യയുടെ കൈവിടാന്‍ കാരണമായത്. ഏഷ്യാ കപ്പിലും ഇതേ പ്രശ്മമാണ് ഇന്ത്യൻ ടീമിനെ പുറത്താക്കിയത്. ബുംറ വരുന്നതോടെ ബോളിംഗ് കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Leave a comment