Cricket Cricket-International Top News

വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

September 21, 2022

author:

വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

2022 വനിതാ ടി20 ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ലങ്ക കോണ്ടിനെന്റൽ ടൂർണമെന്റിനായി ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ചാമരി അത്തപ്പത്തുവാണ് ടീമിനെ നയിക്കുക. പരിചയ സമ്പന്നരായ അമ കാഞ്ചന, ഉദേഷിക പ്രബോധനി 17 കാരിയായ വിഷ്മി ഗുണരത്‌നെ എന്നിവർക്ക് പകരമായി ഇടംകയ്യൻ സീമർ തരിക സേവ്വണ്ടി, വിക്കറ്റ് കീപ്പർ-ബാറ്റർ കൗഷാനി നുത്യംഗന, ഓൾറൗണ്ടർ മധുഷിക മെത്താനന്ദ എന്നിവരെയാണ് ഏഷ്യാ കപ്പിനായുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമീപകാല മോശം പ്രകടനം കാരണം കാഞ്ചനയെയും പ്രബോധനിയെയും ഒഴിവാക്കിയിരിക്കുന്നത്. പരിചയസമ്പന്നതയും യുവത്വവും കലർത്തിയാണ് ടീം സെലക്ഷൻ.

വനിതാ ടി20 ഏഷ്യാ കപ്പിനുള്ള ശ്രീലങ്കൻ ടീം: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നിലാക്ഷി ഡി സിൽവ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പർ), കൗഷാനി നുത്യംഗന, ഒഷാദി രണസിംഹെ, മൽഷ രണസിംഗെ, മൽഷ രണസിംഗെ, മൽഷേര ശേഹാത്ക. രശ്മി സിൽവ, സുഗന്ധിക കുമാരി, അച്ചിനി കുലസൂര്യ, തരിക സേവ്വണ്ടി

Leave a comment