Cricket Cricket-International Top News

ഐസിസി ടി20 റാങ്കിംഗിൽ ബാബർ അസമിനെ പിന്നിലാക്കി ഏയ്ഡന്‍ മാര്‍ക്രം രണ്ടാമത്

September 21, 2022

author:

ഐസിസി ടി20 റാങ്കിംഗിൽ ബാബർ അസമിനെ പിന്നിലാക്കി ഏയ്ഡന്‍ മാര്‍ക്രം രണ്ടാമത്

ഐസിസി ടി20 റാങ്കിംഗില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിനെ പിന്നിലാക്കി ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്ത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പാക് നായകന്‍ ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും തിളങ്ങാനാകാത്തതാണ് ബാബറിന് തിരിച്ചടിയായത്.

അതേസമയം ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെയും ബാറ്റിംഗ് പ്രകടനങ്ങളുടെ കരുത്തില്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള റിസ്‌വാന് 825 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള മാര്‍ക്രത്തിന് 792 റേറ്റിംഗ് പോയന്‍റും മൂന്നാം സ്ഥാനത്തുള്ള സൂര്യകുമാറിന് 780 റേറ്റിംഗ് പോയിന്‍റുമാണുള്ളത്.

ബാറ്റര്‍മാരുടെ ആദ്യ പത്ത് റാങ്കില്‍ കാര്യമായ മാറ്റങ്ങളില്ല. സൂര്യകുമാര്‍ മാത്രമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമത്.

Leave a comment