Cricket Cricket-International Top News

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 21, 2022

author:

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന സഹനായികയാകും. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ പരിക്കില്‍ നിന്ന് മോചിതയായ ജെമീമ റോഡ്രിഗസ് ടീമില്‍ തിരിച്ചെത്തി. ഒക്ടോബര്‍ ഒന്നിന് ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

റിച്ചാ ഘോഷ് വിക്കറ്റ് കീപ്പറാവും. രേണുക സിംഗ്, മേഘ്‌ന സിംഗ്, പൂജ വസ്ത്രകര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്മൃതി, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, ജെമീമ, മേഘ്‌ന, ഡൈലാന്‍ ഹേമലത, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിരയിലുള്ളത്.

ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബാര്‍ മൂന്നിന് മലേഷ്യക്കെതിരേയും ഇന്ത്യ ഇറങ്ങും. തൊട്ടടുത്ത ദിവസം യുഎഇയ്‌ക്കെതിരെയാണ് അടുത്ത മത്സം. ഏഴിന് പാകിസ്ഥാനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. എട്ടിന് ബംഗ്ലാദേശിനേയും പത്തിന് തായ്‌ലന്‍ഡിനെതിരേയും ഇന്ത്യന്‍ വനിതകള്‍ കളിക്കും.

ടീം ഇന്ത്യ: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, സബ്ബിനേനി മേഘ്‌ന, റിച്ച ഘോഷ്, സ്‌നേഹ് റാണ, ഡൈലാന്‍ ഹേമലത, മേഘ്‌ന സിങ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രാകര്‍, രാജേശ്വരി ഗെയ്ക്‌വാദ്, രാധാ യാദവ്, കെപി നവ്ഗിരെ

Leave a comment