Cricket Cricket-International Top News

ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്

September 20, 2022

author:

ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്

ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്. ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണിയാണ് ഐറിഷ് പടയെ നയിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മികച്ച വിജയത്തിന് ശേഷം ഏറെ പ്രതീക്ഷകളുമായാണ് ടീം ലോകകപ്പിനെത്തുന്നത്.

ലോകകപ്പിനായി അയർലൻഡ് 2022 സെപ്റ്റംബർ 29-ന് ഓസ്‌ട്രേലിയയിലേക്ക് പറക്കും. റാൻഡ്‌വിക്ക് പീറ്റർഷാം ക്രിക്കറ്റ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന മൂന്ന് മത്സരങ്ങളുടെ സന്നാഹ മത്സരത്തിലും അയർലൻഡ് ടൂർണമെന്റിന് മുന്നോടിയായി പങ്കെടുക്കും.

2022 ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീം

ആൻഡ്രൂ ബാൽബിർണി (ക്യാപ്റ്റൻ), പോൾ സ്റ്റിർലിംഗ് (വൈസ് ക്യാപ്റ്റൻ), മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ്ജ് ഡോക്രെൽ, സ്റ്റീഫൻ ഡോഹനി, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, കോനർ ഓൾഫെർട്ട്, സിമി സിംഗ്, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, ക്രെയ്ഗ് യംഗ്

Leave a comment