Cricket Cricket-International Top News

രാഹുലും സൂര്യകുമാറും തിളങ്ങി, ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

September 20, 2022

author:

രാഹുലും സൂര്യകുമാറും തിളങ്ങി, ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (11) വിരാട് കോലിയുടെയും (2) വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെഎൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും പ്രകനമാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 35-2 എന്ന നിലയിൽ നിന്നും രാഹുലും യാദവും ചേർന്ന് ഇന്ത്യയെ 105 റൺസ് എന്ന മികച്ച നിലയിലാക്കിയിട്ടാണ് പിരിഞ്ഞത്. 12-ാം ഓവറിൽ 35 പന്തിൽ നിന്നും 55 റൺസെടുത്ത രാഹുലിനെ പുറത്താക്കിയത് ജോഷ് ഹേസിൽവുഡാണ്.

രാഹുൽ പുറത്തായെങ്കിലും മറുവശത്ത് സൂര്യകുമാറും ആക്രമണം അഴിച്ചുവിടുകയായിരുന്നു. 25 പന്തിൽ നിന്നും 46 റൺസ് നേടിയാണ് താരം പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ 131 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ. ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലുമാണ് ക്രീസിൽ

Leave a comment