Cricket Cricket-International Top News

രാജ്യാന്തര ക്രിക്കറ്റില്‍ പുതിയ റെക്കോർഡിനരികെ വിരാട് കോലി

September 20, 2022

author:

രാജ്യാന്തര ക്രിക്കറ്റില്‍ പുതിയ റെക്കോർഡിനരികെ വിരാട് കോലി

ഓസ്ട്രേലിയക്ക് എതിരായ പരമ്പരക്കായി ഇന്നിറങ്ങുന്ന വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. അതും നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് കോലിക്ക് കൈവന്നിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് വിരാട് കോലിക്ക് 63 റണ്‍സിന്‍റെ അകലമേയുള്ളൂ. 24002 റണ്‍സുള്ള കോലിക്ക് മുന്നിലുള്ളത് ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്.

24064 റണ്‍സാണ് ദ്രാവിഡിന്‍റെ സമ്പാദ്യം. 34357 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 102 ടെസ്റ്റില്‍ 8074 റണ്‍സും 262 ഏകദിനങ്ങളില്‍ 12344 റണ്‍സും 104 രാജ്യാന്തര ടി20കളില്‍ 3584 റണ്‍സുമാണ് വിരാട് കോലിയുടെ സമ്പാദ്യം. അതേസമയം രാഹുല്‍ ദ്രാവിഡിന് 164 ടെസ്റ്റില്‍ 13288 ഉം 344 ഏകദിനങ്ങളില്‍ 10889 ഉം ഒരു രാജ്യാന്തര ടി20യില്‍ 31 റണ്‍സാണ് നേട്ടം.

Leave a comment