Cricket Cricket-International Top News

ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്ഥാന്‍റെ പുതിയ ലോകകപ്പ് ജേഴ്‌സി

September 19, 2022

author:

ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്ഥാന്‍റെ പുതിയ ലോകകപ്പ് ജേഴ്‌സി

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജേഴ്‌സികളാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച് ചാവിഷയം. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്സി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പഴമയും പുതുമയും സമ്മേളിക്കുന്ന പുതിയ ജേഴ്സിയെക്കുറിച്ച് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമും ഇന്നലെ അവരുടെ ലോകകപ്പ് ജേഴ്സി പുറത്തിറക്കി.

എന്നാല്‍ ജേഴ്‌സികളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ട്രോളുകള്‍ ഏറ്റുവാങ്ങുന്നത് പാകിസ്ഥാനാണ്. പാകിസ്ഥാന്റെ പുതിയ ജേഴ്‌സി തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ ട്രോളുന്നത്. മറ്റ് ചിലര്‍ ഒരു ബബിള്‍ഗത്തിന്റെ കവറിനോടാണ് ജഴ്‌സിയെ ഉപമിക്കുന്നത്. ജഴ്‌സിയുടെ ഡിസൈന്‍ കണ്ടെത്താന്‍ പാകിസ്ഥാന്‍ ഒരുപാട് വിഷമിച്ചുകാണും എന്ന് കളിയാക്കിയവരും നിരവധിയുണ്ട്. ഏഷ്യാ കപ്പില്‍ അണിഞ്ഞ പരമ്പരാഗത പച്ച ജേഴ്സിക്ക് പകരം പച്ചയില്‍ ഫ്ലൂറസന്‍റ് പച്ച വരകളുള്ളതാണ് പുതിയ ജേഴ്സി.

Leave a comment