Cricket Cricket-International Top News

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ

September 19, 2022

author:

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ. എന്നാൽ പരിമിത ഓവർ ഫോർമാറ്റിൽ തുടർന്നും താരം കളിക്കുമെന്ന് അറിയിച്ചിട്ടിണ്ട്. 2009-ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ടെസ്റ്റിൽ താരം അരങ്ങേറ്റം കുറിക്കുന്നത്.

27 ടെസ്റ്റുകളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച 32-കാരൻ 36 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 166-5 ആണ് താരത്തിന്റെ മികച്ച പ്രകടനം. പരിമിത ഓവർ ഫോർമാറ്റിൽ ബംഗ്ലാദേശിന് വേണ്ടി തന്റെ സ്ലിംഗിംഗ് ആക്ഷൻ കൊണ്ട് സ്വാധീനം ചെലുത്തിയ റൂബൽ ഹൊസൈന് ടെസ്റ്റിൽ കാര്യമായി തിളങ്ങാനായിരുന്നില്ല.

2020 ഫെബ്രുവരിയിൽ പാകിസ്ഥാനെതിരെ റാവൽപിണ്ടിയിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനായാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതെന്ന് റൂബൽ ഹൊസൈൻ പറഞ്ഞു.

Leave a comment