Cricket Cricket-International Top News

പാർൾ റോയൽസിന്റെ നായകനായി ഡേവിഡ് മില്ലറെ നിയമിച്ചു

September 18, 2022

author:

പാർൾ റോയൽസിന്റെ നായകനായി ഡേവിഡ് മില്ലറെ നിയമിച്ചു

2023 ജനുവരിയിൽ ആരംഭിക്കുന്ന ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗായ SA20 ടൂർണമെന്റിനിൽ ഡേവിഡ് മില്ലറെ ക്യാപ്റ്റനായി നിയമിച്ച് റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാർൾ റോയൽസ്.

2022 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഡേവിഡ് മില്ലർ. നടന്നുകൊണ്ടിരിക്കുന്ന സിപിഎൽ സീസണിൽ ബാർബഡോസ് റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ് താരം. 400-ന് അടുത്ത് ടി20 മത്സരങ്ങളിൽ കളിച്ചു പരിചയമുള്ള മില്ലർ 138 സ്ട്രൈക്ക് റേറ്റിൽ 8600-ലധികം റൺസ് നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാർന്ന ഫിനിഷർമാരിൽ ഒരാളാണ് മില്ലർ.

ക്യാപ്റ്റൻ ഡേവിഡ് മില്ലറിനെ കൂടാതെ സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലർ, വിലി ഒബെദ് മക്കോയ്, ഓൾറൗണ്ടർ കോർബിൻ ബോഷ് എന്നിവരെയും പാർൾ റോയൽസ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലീഗായ SA20 ടൂർണമെന്റിലെ ബാക്കി താരങ്ങൾക്കായുള്ള ലേലം 2022 സെപ്റ്റംബർ 19-ന് നടക്കാനിരിക്കുകയാണ്.

Leave a comment