Cricket Cricket-International Top News

കോലിയെ കാത്ത് തൊട്ടടുത്ത് മറ്റൊരു റെക്കോർഡുകൂടി, ഓസീസിനെതിരെ നേടുമോയെന്ന് ഉറ്റുനോക്കി ആരാധകർ

September 17, 2022

author:

കോലിയെ കാത്ത് തൊട്ടടുത്ത് മറ്റൊരു റെക്കോർഡുകൂടി, ഓസീസിനെതിരെ നേടുമോയെന്ന് ഉറ്റുനോക്കി ആരാധകർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ താരം വിരാട് കോലിയെ കാത്ത് മറ്റൊരു നാഴികക്കല്ല് കൂടി. ടി 20 ഫോർമാറ്റില്‍ 11,000 റണ്‍സെന്ന നാഴികക്കല്ല് താണ്ടാൻ വെറും 98 റണ്‍സ് ദൂരത്തിലാണ് കോലിയിപ്പോൾ.

ഓസീസിനെതിരായ പരമ്പരയില്‍ 98 റണ്‍സ് നേടാനായാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകും കോലി. ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമടക്കം 349 മത്സരങ്ങളില്‍ നിന്ന് 40.37 ശരാശരിയില്‍ 10,902 റണ്‍സാണ് നിലവില്‍ കോലിയുടെ അക്കൗണ്ടിലുള്ളത്.

നേരത്തെ നടന്ന ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ കോലി രണ്ടര വര്‍ഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചിരുന്നു. ഇതോടൊപ്പം സുരേഷ് റെയ്‌ന, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് ശേഷം ട്വന്റി 20-യില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.

Leave a comment