Cricket Cricket-International Top News

സ്റ്റാൻഡ്ബൈ താരങ്ങളെയും കൂടെക്കൂട്ടാൻ ടീം ഇന്ത്യ, ഷമിയും ഓസ്ട്രേലിയയിലേക്ക് പറക്കും

September 17, 2022

author:

സ്റ്റാൻഡ്ബൈ താരങ്ങളെയും കൂടെക്കൂട്ടാൻ ടീം ഇന്ത്യ, ഷമിയും ഓസ്ട്രേലിയയിലേക്ക് പറക്കും

ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്ബൈ താരങ്ങളായി ഇടംപിടിച്ചിരിക്കുന്ന മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ എന്നിവരും ലോകകപ്പ് ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കും.

സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും (ബിസിസിഐ) നാല് സ്റ്റാൻഡ്‌ബൈ താരങ്ങളെയും ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോവാൻ തീരുമാനമെടുത്തതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏത് സമയത്തും ടീമിനൊപ്പം സഹകരിക്കാൻ സ്റ്റാൻഡ്ബൈ താരങ്ങളെയും ഒരുക്കാനാണ് ബിസിസിഐയുടെ നീക്കം.

15 അംഗ ടീമിൽ പേരുള്ള ഏതെങ്കിലും താരത്തിന് പരിക്കേറ്റ് പുറത്താവേണ്ടി വന്നാൽ അടുത്ത കളിക്കാരനെ ഉടൻ തന്നെ ലഭ്യമാക്കാനാണ് സ്റ്റാൻഡ്ബൈ താരങ്ങളെയും ടീമിനൊപ്പം കൊണ്ടുപോവുന്നത്. മുഹമ്മദ് ഷമിയെ ലോകകപ്പിനുള്ള മുഖ്യ ടീമിൽ ഉൾപ്പെടുത്താത്തിൽ വിവാദം ഉയരുന്ന സാഹചര്യത്തിലാണ് ടീം മാനേജ്മെന്റിന്റെ പുതിയ നീക്കം.

Leave a comment