Cricket Cricket-International Top News

സ്മിത്തിനും വാര്‍ണറിനും ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന് ജോൺസൺ

September 17, 2022

author:

സ്മിത്തിനും വാര്‍ണറിനും ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് നല്ലതെന്ന് ജോൺസൺ

സ്റ്റീവ് സ്മിത്തിനോ ഡേവിഡ് വാര്‍ണര്‍ക്കോ ക്യാപ്റ്റന്‍സി ചുമതലകള്‍ നല്‍കാതിരിക്കുന്നതാണ് ഓസ്‌ട്രേലിയക്ക് നല്ലതെന്ന അഭിപ്രായവുമായി മുൻ ഓസീസ് താരം മിച്ചൽ ജോണ്‍സണ്‍. രണ്ടുപേരും തങ്ങളുടെ കരിയറിന്റെ രണ്ടാം പകുതിയിലാണ്. അതിനാല്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇരുവരും മികച്ച തെരഞ്ഞെടുപ്പുകളായിരിക്കില്ലെന്നാണ് ജോൺസൺ പറയുന്നത്.

മൂന്ന് ഫോര്‍മാറ്റുകളിലും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ എന്ന ജോലിഭാരം നിലവിലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്ന അഭിപ്രായവും മുന്‍ താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കമ്മിന്‍സ് ഓസീസ് ടെസ്റ്റ് ടീം നായകനാകുന്നത്.

അടുത്തിയ ഓസീസിന്റെ നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് ഏകദിന ഫോർമാറ്റുകളിൽ ഓസീസ് പുതിയ നായകനെ തേടുന്നത്. ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മികച്ച ഓപ്ഷനുകളെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

Leave a comment