Cricket Cricket-International Top News

പാകിസ്ഥാനെതിരായ പരമ്പരയിൽ നിന്നും ഒഴിവായി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ

September 16, 2022

author:

പാകിസ്ഥാനെതിരായ പരമ്പരയിൽ നിന്നും ഒഴിവായി ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ

ഇംഗ്ലണ്ടിന്റെ ഏകദിന ക്രിക്കറ്റ് ടീം നായകൻ ജോസ് ബട്ട്‌ലറിന് പാകിസ്ഥാനെതിരായ ഏഴ് മത്സരങ്ങളുടെ മുഴുവൻ പരമ്പരയും നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. പരിക്കിന്റെ പിടിയിലായതിനാൽ താൻ പരമ്പരയിൽ ഇടംപിടിക്കാൻ സാധ്യതയില്ലെന്നും പൂർണ ഫിറ്റ്നസ് ആണെങ്കിൽ അവസാന രണ്ട് മത്സരങ്ങളിൽ ലഭ്യമാകുമെന്നും താരം വെളിപ്പെടുത്തി.

കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബട്ട്‌ലർ പരമ്പരയുടെ അവസാന ഘട്ടങ്ങളിൽ ടീമിനൊപ്പം ചേരാനിരിക്കുകയായിരുന്നു. എന്നാൽ തന്റെ പരിക്ക് ഉദ്ദേശിച്ച സമയത്ത് മാറില്ലെന്നും ആയതിനാൽ നിലവിൽ പൂർണ വിശ്രമമാണ് ഡോക്‌ടർമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബട്‌ലർ പറഞ്ഞു. ബട്‌ലറുടെ അഭാവത്തിൽ വെറ്ററൻ ഓൾറൗണ്ടർ മൊയീൻ അലി ടീമിനെ നയിക്കും.

ഓപ്പണിംഗ് ബാറ്ററായ ജോസ് ബട്‌ലർ തന്റെ ഫിറ്റ്‌നസ് വരാനിരിക്കുന്ന ടി20 ലോകകപ്പ് മുമ്പ് വീണ്ടെടുക്കാനുള്ള ശ്രമം കൂടി മുന്നിൽകണ്ടാണ് പാകിസ്ഥാൻ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നത്.

Leave a comment