Cricket Cricket-International Top News

പരിക്കേറ്റപ്പോൾ ഷഹീൻ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് അഫ്രീദിയുടെ കമന്റ്, വിവാദം!

September 16, 2022

author:

പരിക്കേറ്റപ്പോൾ ഷഹീൻ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് അഫ്രീദിയുടെ കമന്റ്, വിവാദം!

പരിക്കേറ്റപ്പോൾ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് വെളിപ്പെടുത്തി പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഏഷ്യാ കപ്പിന് മുന്‍പ് ഷഹീന്‍ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷഹീദ് അഫ്രീദി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിന് തുടക്കമിട്ടത്.

ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ ചെലവും ഷഹീന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവാക്കിയതാണെന്ന് ഷഹീദ് അഫ്രീദി പറഞ്ഞു. ഒരു സ്വകാര്യ പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹീദ് തുറന്നടിച്ചത്. വൈദ്യപരിശോധനയ്ക്കുള്ള എല്ലാ ചെലവുകളും ഷഹീന്‍ സ്വയം വഹിച്ചതാണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ചികിത്സയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. യാത്രാച്ചെലവും ഭക്ഷണവും താമസവുമെല്ലാം ഷാഹിദ് തന്നെയാണ് വഹിച്ചതെന്ന് അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഷഹീന്‍ അഫ്രീദി ചികിത്സയ്ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ പോയത് അറിയില്ലായിരുന്നു എന്നാണ് ബോര്‍ഡിന്റെ പ്രതികരണം.

കളിക്കാര്‍ക്കുള്ള ആവശ്യമുള്ള ചികിത്സയും അതിനുവേണ്ട മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത് പിസിബിയുടെ ഉത്തരവാദിത്തമാണെന്നും ഷഹീനും ഫഖറും ടി20 ലോകകപ്പിന് മുമ്പ് പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിസിബി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Leave a comment