Cricket Cricket-International IPL IPL-Team Top News

കുംബ്ലെ പുറത്ത്, പഞ്ചാബ് കിംഗ്‌സിനെ ഇനി ട്രെവര്‍ ബെയ്‌ലിസ് പരിശീലിപ്പിക്കും

September 16, 2022

author:

കുംബ്ലെ പുറത്ത്, പഞ്ചാബ് കിംഗ്‌സിനെ ഇനി ട്രെവര്‍ ബെയ്‌ലിസ് പരിശീലിപ്പിക്കും

ഐപിഎല്ലില്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎല്‍ കിരീടങ്ങളും സമ്മാനിച്ച ഓസ്ട്രേലിയക്കാരനായ ട്രെവര്‍ ബെയ്‌ലിസാണ് പഞ്ചാബ് കിംഗ്സിന്‍റെ പുതിയ പരിശീലകന്‍.

2015 മുതല്‍ 2019 വരെയാണ് ബെയ്‌ലിസ് ഇംഗ്ലണ്ടിന്‍റെ പരിശീലകനായിരുന്നത്. 2019 ലാണ് ഇംഗ്ലണ്ട് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടുന്നത്. 2007 മുതല്‍ 2011വരെ ശ്രീലങ്കയുടെയും പരിശീലകനായിരുന്നു ബെയ്‌ലിസിന് കീഴിലാണ് 2011-ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയത്.

പഞ്ചാബ് കിംഗ്സിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രതിഭാധനരായ പഞ്ചാബ് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും ബെയ്‌ലിസ് പറഞ്ഞു.

2012-2014 സീസണിലാണ് ബെയ്‌ലിസ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ് പരിശീലകനായിരുന്നത്. ഇതില്‍ 2012ലും 2014ലും കൊല്‍ക്കത്തക്ക് കിരീടം സമ്മാനിക്കാന്‍ ബെയ്‌ലിസിനായി. 2020-21 സീസണില്‍ ഹൈദരാബാദിനെൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം.

Leave a comment