Cricket Cricket-International Top News

ട്വന്‍റി20 ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീമിനെയും പ്രഖ്യാപിച്ചു

September 16, 2022

author:

ട്വന്‍റി20 ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീമിനെയും പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിന്‍റെ മിന്നും വിജയത്തിന്‍റെ ആവേശത്തില്‍ ട്വന്‍റി20 ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.

അഞ്ച് സ്റ്റാൻഡ് ബൈ കളിക്കാരെയും ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അഷെൻ ബണ്ഡാര, പ്രവീൺ ജയവിക്രമ, ദിനേഷ് ചണ്ഡിമൽ, ബിനുര ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ എന്നിവരാണ് സ്റ്റാൻഡ് ബൈ പ്ലേയേഴ്‌സ്.

ദസുൻ ഷനകയാണ് ലങ്കൻ പടയെ നയിക്കുക. പരിക്കും ലങ്കന്‍ ടീമിനെ വലയ്ക്കുന്നുണ്ട്. ടീമിലുള്‍പ്പെടുത്തിയെങ്കിലും ദുഷ്മന്ത ചമീര, ലാഹിരു കുമാര എന്നിവര്‍ പരിക്കുമൂലം കളിയ്ക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ശ്രീലങ്ക ടീം: ദസുൻ ഷനക (ക്യാപ്റ്റന്‍), ധനുഷ്‌ക ഗുണതിലക, പാത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക, പ്രമോദ് മധുഷൻ.

Leave a comment

Your email address will not be published. Required fields are marked *