Cricket Cricket-International Top News

പാർൾ റോയൽസിന്റെ മുഖ്യ പരിശീലകനായി ജെപി ഡുമിനിയെ നിയമിച്ചു

September 15, 2022

author:

പാർൾ റോയൽസിന്റെ മുഖ്യ പരിശീലകനായി ജെപി ഡുമിനിയെ നിയമിച്ചു

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ടി20 ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനിയെ മുഖ്യ പരിശീലകനായി നിയമിച്ച് പാർൾ റോയൽസ്. റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ വിദേശ ഫ്രാഞ്ചൈസിയാണ് പാർൾ റോയൽസ്.

2021 ൽ ദക്ഷിണാഫ്രിക്കൻ പുരുഷ ടീമിന്റെ സ്ട്രാറ്റജിക് കൺസൾട്ടന്റായും ആഭ്യന്തര ടീമായ ലയൺസിന്റെ ബാറ്റിംഗ് കൺസൾട്ടന്റായും ജെപി ഡുമിനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ജോസ് ബട്ട്‌ലർ, വെസ്റ്റ് ഇൻഡീസിന്റെ പേസർ ഒബേദ് മക്കോയ്, ദക്ഷിണാഫ്രിക്കയുടെ ജോഡികളായ ഡേവിഡ് മില്ലർ, കോർബിൻ ബോഷ് എന്നിവരെല്ലാം പാർൾ റോയൽസിൽ അണിനിരക്കുന്നുണ്ട്. 2023 ജനുവരിയിലാണ് സൗത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ടി20 ലീഗിനിന് തുടക്കമാവുക.

Leave a comment