Cricket Cricket-International Top News

ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നിര്‍ദേശിച്ച് ഇർഫാൻ പഠാൻ

September 15, 2022

author:

ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നിര്‍ദേശിച്ച് ഇർഫാൻ പഠാൻ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായുള്ള തന്റെ ഇന്ത്യൻ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സീമർ ഇർഫാൻ പഠാൻ. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇതുവരെ ബൗണ്ടറി കടന്നിട്ടില്ലെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന നിര്‍ദേശമാണ് താരം മുന്നോട്ടുവെക്കുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളില്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, എന്നിവരാണ് പഠാന്‍റെ ടോപ് ഫോറിൽ ഉള്ളത്. അഞ്ചാം നമ്പറില്‍ ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് പഠാന്‍ പറയുന്നത്. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഏഴാമത് ദിനേശ് കാര്‍ത്തിക്കും വരണമെന്നും പഠാന്‍ പറയുന്നു. ചാഹല്‍, ബുംറ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് തന്‍റെ പ്ലേയിംഗ് ഇലവനിലുണ്ടാകുക എന്നും പത്താന്‍ പറഞ്ഞു. റിഷഭ് പന്തിന് മുൻ പേസ് ബോളറിന്റെ ടീമിൽ ഇടംകണ്ടെത്താനായില്ല.

ഏഷ്യാ കപ്പിൽ കളിച്ച രവി ബിഷ്‌ണോയി, ദീപക് ചാഹർ എന്നിവരുടെ സ്ഥാനത്ത് ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തിയതിനാൽ സെലക്ടർമാരിൽ നിന്ന് കാര്യമായ അത്ഭുതങ്ങളൊന്നും ഉണ്ടായില്ലെന്നു വേണം പറയാൻ.

Leave a comment