Cricket Cricket-International Top News

ശാസ്‌ത്രി ചെയ്തത് ഇക്കുറി ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന് ഗാവസ്‌കര്‍

September 15, 2022

author:

ശാസ്‌ത്രി ചെയ്തത് ഇക്കുറി ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന് ഗാവസ്‌കര്‍

1985 ലോകകപ്പിൽ ഇന്ത്യക്കായി രവി ശാസ്‌ത്രി ചെയ്തത് ഇക്കുറി ടി20 ലോകകപ്പിൽ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിയുമെന്ന പ്രവചനവുമായി സുനില്‍ ഗാവസ്‌കര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കങ്കാരുക്കളുടെ നാട്ടില്‍ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുക എന്ന വിലയിരുത്തലുകള്‍ സജീവമാണ്.

ഇതേ കാര്യം ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 1985 ചാമ്പ്യന്‍ഷിപ്പില്‍ രവി ശാസ്‌ത്രി കാട്ടിയ അത്ഭുതം ഹാര്‍ദിക് പാണ്ഡ്യ ആവര്‍ത്തിക്കും എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. അതേ, രവി ശാസ്‌ത്രി 1985ല്‍ ചെയ്തത ടീം ഇന്ത്യക്കായി ബാറ്റും ബോളും കൊണ്ട് ചെയ്യാന്‍ ഹാര്‍ദിക് പാണ്ഡ്യക്കാകുമെന്നും ഗവാസ്ക്കർ കൂട്ടിച്ചേർത്തു.

കുറച്ച് മികച്ച ക്യാച്ചുകളും പ്രതീക്ഷിക്കാം. ഇതിനുള്ള കഴിവ് ഹാര്‍ദിക് പാണ്ഡ്യക്കുണ്ട് എന്നും സുനില്‍ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. 1985 ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും എട്ട് വിക്കറ്റും ശാസ്‌ത്രി നേടിയിരുന്നു.

Leave a comment