Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

September 14, 2022

author:

ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വരാനിരിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിനായി പുതിയ ജേഴ്‌സി പുറത്തിറക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനായി പ്രത്യേക ജേഴ്‌സിയാണ് ഒരുക്കിയിരിക്കുന്നത്.

ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത് അന്‍ഡി ഫിയോന ക്ലാര്‍ക്കും കേര്‍ട്ണി ഹാഗെനും ചേര്‍ന്നാണ്. പ്രശസ്ത സ്‌പോര്‍ട്‌സ്‌ ഉത്പന്ന നിര്‍മാതാക്കളായ അസിക്‌സുമായി ചേര്‍ന്നാണ് ഇവര്‍ ജേഴ്‌സി നിര്‍മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ തനതായ സ്വര്‍ണ നിറത്തിലും പച്ച നിറത്തിലുള്ള ഗ്രേഡിയന്റും അടങ്ങുന്നതാണ് ജേഴ്‌സി.

Image

നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ്. ലോകകപ്പിനുള്ള ടീമിനെ ഓസ്‌ട്രേലിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ടിം ഡേവിഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ എന്നീ പ്രമുഖരെല്ലാമുണ്ട്.

Leave a comment