Cricket Cricket-International Top News

മൂന്ന് പ്രധാന താരങ്ങള്‍ക്ക് പരിക്ക്, ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസീസിന് ആശങ്ക

September 14, 2022

author:

മൂന്ന് പ്രധാന താരങ്ങള്‍ക്ക് പരിക്ക്, ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസീസിന് ആശങ്ക

ഇന്ത്യയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് മൂവരും പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മൂവരുടെയും പേരുകളുണ്ട്. സ്റ്റാര്‍ക്കിന് കാല്‍മുട്ടിനാണ് പരിക്ക്. കണങ്കാലിന് പരിക്കേറ്റ് മാര്‍ഷിന് പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനവാന്‍ കഴിഞ്ഞിട്ടില്ല. സ്‌റ്റോയിനിസും പരിക്കിന്റെ പിടിയിലാണ്. ഇതോടെ മൂവരേയും ഒഴിവാക്കുകയായിരുന്നു. പരിക്കേറ്റവർക്ക് പകരക്കാരായി നതാന്‍ എല്ലിസ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് താരങ്ങളും സിംബാബ്‌വെയ്ക്കിടെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. സെപ്റ്റംബര്‍ 20, 23, 25 തീയതികളില്‍ മൊഹാലി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മത്സരങ്ങള്‍.

Leave a comment