Cricket Cricket-International Top News

ഐസിസി ടി20 റാങ്കിംഗിൽ മുന്നേറ്റവുമായി വിരാട് കോലി

September 14, 2022

author:

ഐസിസി ടി20 റാങ്കിംഗിൽ മുന്നേറ്റവുമായി വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി.

അതേസമയം ബാറ്റര്‍മാരുടെ പട്ടികയില്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് രണ്ടാം സ്ഥാനത്തുണ്ടായ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് രണ്ടാമത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്താണ്.

സൂര്യകുമാറല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും ആദ്യ പത്തിലില്ല. രോഹിത് ശര്‍മ 14-ാം സ്ഥാനത്താണ്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന് ഒരു സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഭുവനേശ്വര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സ്പിന്നര്‍ വാനിന്ദു ഹസരംഗ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.

Leave a comment