Cricket Cricket-International Top News

മഹ്‌മുദുള്ള പുറത്ത്, ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

September 14, 2022

author:

മഹ്‌മുദുള്ള പുറത്ത്, ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

2022 ട്വന്റി 20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരവും മുന്‍ നായകനുമായ മഹ്‌മുദുള്ള ടീമില്‍ നിന്ന് പുറത്തായി. ഷാക്കിബ് അല്‍ ഹസനാണ് നായകന്‍. സീനിയര്‍ ഓള്‍റൗണ്ടര്‍ മഹമ്മദുള്ളയെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ദുബായില്‍ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ പങ്കെടുത്ത സ്ക്വാഡിലെ ആറ് താരങ്ങളെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതും ശ്രദ്ധേയമാണ്. മഹമ്മദുള്ളയെ കൂടാതെ അടുത്തിടെ വിരമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫീഖുര്‍ റഹീം, അനാമുല്‍ ഹഖ്, മുഹമ്മദ് നൈം, പര്‍വേസ് ഹൊസൈന്‍, മെഹിദി ഹസന്‍ എന്നിവരാണ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ താരങ്ങള്‍.

ടീമിന്റെ വിശ്വസ്ത താരമായ മഹ്‌മുദുള്ള കഴിഞ്ഞ എട്ട് ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി വെറും 151 റണ്‍സ് മാത്രമാണ് നേടിയത്. ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ടീമുമായി ബംഗ്ലാദേശ് ന്യൂസീലന്‍ഡില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കളിക്കും. പാകിസ്താനാണ് മറ്റൊരു ടീം. ഒക്ടോബര്‍ ഏഴുമുതല്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

ബംഗ്ലാദേശ് സ്ക്വാഡ്: ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍ മിറാസ്, ആഫിഫ് ഹൊസൈന്‍, ലിറ്റന്‍ ദാസ്, യാസിര്‍ അലി, നൂരുല്‍ ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സൈഫുദ്ദീന്‍, തസ്‌കിന്‍ അഹമ്മദ്, എബാദത്ത് ഹൊസൈന്‍, ഹസന്‍ മഹമൂദ്, നജ്‌മുല്‍ ഹൊസൈന്‍, നാസും അഹമ്മദ്.

Leave a comment