Cricket Cricket-International Top News

സോഫി എക്‌ലെസ്‌റ്റോണിനെ ടീമിലെത്തിച്ച് സിഡ്‌നി സിക്‌സേഴ്‌സ്

September 13, 2022

author:

സോഫി എക്‌ലെസ്‌റ്റോണിനെ ടീമിലെത്തിച്ച് സിഡ്‌നി സിക്‌സേഴ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബോളറായ സോഫി എക്‌ലെസ്‌റ്റോണിനെ ടീമിലെത്തിച്ച് സിഡ്‌നി സിക്‌സേഴ്‌സ്. വുമൻസ് ബിഗ്ബാഷ് ലീഗിന്റെ പുതിയ പതിപ്പിനായുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് നീക്കം.

ഏകദിന, ടി20 ഫോർമാറ്റുകളിൽ ലോകത്തിലെ ഒന്നാം റാങ്കിലുള്ള എക്‌ലെസ്‌റ്റോൺ ആദ്യമായാണ് വുമൻസ് ബിഗ്ബാഷ് ലീഗിൽ കളിക്കാനൊത്തുന്നത്. ഈ സീസണിൽ ആദ്യമായി സിക്സേഴ്സിനെ പരിശീലിപ്പിക്കുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ്സിന് കീഴിലാണ് 23-കാരിയുടെ അരങ്ങേറ്റം.

ലോക ക്രിക്കറ്റിലെ ഏറ്റവും കൃത്യവും സ്ഥിരതയുള്ളതുമായ സ്പിന്നർമാരിൽ ഒരാളായ എക്‌ലെസ്റ്റോണിന് ഓസ്‌ട്രേലിയയിൽ പന്ത് കൊണ്ട് 14 ശരാശരിയിലും ഒരു ഓവറിൽ ആറിൽ താഴെ മാത്രം എക്കണോമി റേറ്റിലും പന്തെറിയുന്ന ആളാണ്.

അതേസമയം മെൽബൺ സ്റ്റാർസ് ഓൾറൗണ്ടർ ആലീസ് കാപ്‌സിയുമായി കരാറിലെത്തി. ഇന്ത്യയുടെ ജെമിമ റോഡ്രിഗസിന് ശേഷം സ്റ്റാർസിന്റെ രണ്ടാമത്തെ വിദേശ സൈനിംഗാണ് കാപ്സിയുടേത്.

Leave a comment