Cricket Cricket-International Top News

സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്‌സ്

September 5, 2022

author:

സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്‌സ്

മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കയുടെ SA20 ഫ്രാഞ്ചൈസിയായ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് (JSK). ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) പരിശീലകൻ കൂടിയായ ഫ്ലെമിംഗ്, ടീമിന്റെ ക്യാപ്റ്റനായി നിയമിതനായ മുൻ സിഎസ്‌കെ താരം ഫാഫ് ഡു പ്ലെസിസിനൊപ്പം ബോർഡിൽ ഉണ്ടാകും.

ചെന്നൈ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ലിമിറ്റഡിന്റെ (CSKCL) ഉടമസ്ഥതയിലുള്ളതാണ് സിഎസ്കെയും ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സും. സിഎസ്‌കെ ഓൾറൗണ്ടർ മൊയിൻ അലി, സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായ ആൽബി മോർക്കൽ, എറിക് സൈമൺസ് എന്നിവരും ദക്ഷിണാഫ്രിക്കയുടെ SA20 ക്രിക്കറ്റിൽ ടീമിനൊപ്പമുണ്ടാവും. 2008ലെ ഐപിഎൽ സീസണിൽ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ച ഫ്ലെമിംഗ് അടുത്ത സീസൺ മുതൽ ടീമിന്റെ പരിശീലകനാവുകയായിരുന്നു.

Leave a comment