Cricket Cricket-International Top News

മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ

September 5, 2022

author:

മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ

മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ. മൂന്ന് വര്‍ഷമായി തുടരുന്ന പേയ്‌ടിഎമ്മിന് പകരക്കാരായാണ് മാസ്റ്റര്‍ കാര്‍ഡ് ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുന്നത്.

ഇതോടെ ബസിസിഐയുടെ നിയന്ത്രണത്തില്‍ നടക്കുന്ന എല്ലാ രാജ്യന്തര, ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് മാസ്റ്റര്‍ കാര്‍ഡിന്‍റെ പേരിലാവും അറിയപ്പെടുക. ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങള്‍ക്ക് പുറമെ ദുലീപ് ട്രോഫി, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടര്‍ 19 ടീമിന്‍റെ മത്സരങ്ങള്‍, വനിതാ ടീമിന്‍റെ മത്സരങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കാര്‍ഡായിരിക്കും ഇനി ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഗ്രാമി അവാര്‍ഡ്സ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്‍റ് എന്നിവയുമായെല്ലാം മാസ്റ്റര്‍ കാര്‍ഡിന് സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ട്. 2022-2023 സീസണിലേക്ക് മാത്രമായാണ് മാസ്റ്റര്‍ കാര്‍ഡുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍.

Leave a comment