Cricket Cricket-International Top News

തകർത്ത് അടിച്ച് രാഹുലും രോഹിത്തും, ഇന്ത്യക്ക് 2 വിക്കറ്റ് നഷ്‌ടം

September 4, 2022

author:

തകർത്ത് അടിച്ച് രാഹുലും രോഹിത്തും, ഇന്ത്യക്ക് 2 വിക്കറ്റ് നഷ്‌ടം

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും മികച്ച തുടക്കം സമ്മാനിച്ചാണ് മടങ്ങിയത്.

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 28 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കെഎല്‍ രാഹുല്‍ (20 പന്തില്‍ 28 മടങ്ങി).

ഷദാബ് ഖാന്‍, ഹാരിസ് റൗഫ്നാ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. നിലവിൽ 12 റൺസുമായി സൂര്യകുമാര്‍ യാദവും 15 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.

Leave a comment