EPL 2022 European Football Foot Ball Top News transfer news

ചെൽസിയും ബാർസയും തമ്മിലുള്ള ചർച്ചകൾ അനുകൂലസ്ഥിതിയിലേക്ക് അടുക്കുന്നു.

September 1, 2022

author:

ചെൽസിയും ബാർസയും തമ്മിലുള്ള ചർച്ചകൾ അനുകൂലസ്ഥിതിയിലേക്ക് അടുക്കുന്നു.

കുറച്ച് ദിവസങ്ങളായി ചെൽസിയും ബാർസയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒബാമയാങ്ങിൻ്റെ കാര്യത്തിലാണ് ബാർസയുമായി ചെൽസി ധാരണയിൽ എത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോൾ അത് അനുകൂലസ്ഥിതിയിലേക്ക് അടുത്തതായാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ അറിയിട്ടുള്ളത്. അടുത്ത മണിക്കൂറുകൾക്കുള്ളിൽ ഒബാമയങ്ങിൻ്റെ ഡീൽ ഉണ്ടാകുമെന്നാണ് ഫാബ്രിസിയോ സമൂഹമാധ്യമം വഴി പുറത്ത് വിട്ടത്. അതിനോടൊപ്പം തന്നെ അലോൺസോയെ കൂടി ഉൾപ്പെടുത്താൻ ആണ് ചർച്ചകൾ നടക്കുന്നത്.

ബാഴ്സ ഈ സമ്മറിൽ തന്നെ ടീമിലെത്തിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് മർക്കോസ് അലോൺസോ. താരത്തിനും ബാർസയിലേക്ക് മാത്രം പോയാൽ മതിയെന്നാണ് നിലപാട്. മാസങ്ങൾ മുൻപ് തന്നെ അലോൺസോയും ബാർസയും തമ്മിൽ വ്യക്തിഗത നിബന്ധനകളിൽ ധാരണയിൽ ആയിരുന്നു. എന്നാലിപ്പോൾ ഒബാമയങ്ങ് ഡീലിനിപ്പം മർക്കോസ് അലോൺസോയെ കൂടി ഉൾപ്പെടുത്താൻ ആണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. ചെൽസി 10 മില്യൺ യൂറോയുടെ ഒരു ബിഡ് ആണ് ഒബയ്ക്ക് വേണ്ടി അവസാനമായി സമർപ്പിക്കുവാൻ ഒരുങ്ങുന്നത്. അതിനോടൊപ്പം മർക്കോസ് അലോൺസോയെക്കൂടി ഉൾപ്പെടുത്തുന്നതാണ് ഡീൽ. എന്തായാലും ഈ ഡീൽ ഏറെക്കുറെ നടക്കുവാൻ തന്നെയാണ് സാധ്യത. വരും മണിക്കൂറുകളിൽ ഇതിൻ്റെ സൂചനകൾ പുറത്തുവരുന്നതായിരിക്കും. നമുക്ക് കാത്തിരുന്ന് കാണാം.

Leave a comment

Your email address will not be published. Required fields are marked *