EPL 2022 European Football Foot Ball Top News transfer news

മാനുവൽ അക്കഞ്ഞിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.!

August 31, 2022

author:

മാനുവൽ അക്കഞ്ഞിയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.!

ബൊറൂസിയ ഡോർട്മുണ്ടിൻ്റെ പ്രതിരോധനിര താരമായ മാനുവൽ അക്കഞ്ഞിയെ പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർസിറ്റി സ്വന്തമാക്കി. നിലവിൽ റൂബൻ ഡയസ്, ലപോട്ടെ, സ്റ്റോൺസ്, നതാൻ അകെ എന്നിവർ സെൻ്റർബാക്ക് പൊസിഷനിൽ ടീമിൽ ഉണ്ടെങ്കിലും ഒരു ബാക്ക്അപ്പ് ഓപ്ഷൻ എന്ന നിലക്ക് ആവും അക്കഞ്ഞിയെ സിറ്റി സ്വന്തം കൂടാരത്തിൽ എത്തിച്ചത്. സ്വിറ്റ്സർലൻഡുകാരനായ അക്കഞ്ഞി ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി 119 മത്സരങ്ങളിൽ കളത്തിലിറങ്ങി. അതിൽ നിന്നും 4 ഗോളുകൾ നേടുവാനും താരത്തിനായി.

17 മില്യൺ യൂറോയ്ക്ക് പുറമെ ആഡ്ഓൺസും ചേർന്നതാണ് ഡീൽ. യു.കെയിൽ മെഡിക്കൽ ടെസ്റ്റ് നടന്നതിനു ശേഷമാകും താരത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ കളിക്കാരനായി കാണികൾക്ക് മുമ്പിൽ അവതരിപ്പിക്കുക. 2023 വരെ ആയിരുന്നു അക്കഞ്ഞിക്ക് ബൊറൂസിയയുമായി കരാർ ഉണ്ടായിരുന്നത്. മെച്ചപ്പെട്ട ഒരു ഓഫർ വന്നതോടെ താരം സിറ്റിയിൽ ചേരുവാൻ തീരുമാനിക്കുകയായിരുന്നു. ഈ സമ്മറിൽ ബൊറൂസിയയിൽ നിന്നും സിറ്റി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അക്കഞ്ഞി. നിലവിൽ സിറ്റിയുടെ മുന്നേറ്റ നിരയിലെ കുന്തമുനയായ എർലിങ് ഹാലൻഡിനെയും ബൊറൂസിയയിൽ നിന്നാണ് സിറ്റി സ്വന്തം കൂടാരത്തിൽ എത്തിച്ചത്. ഇനി ഇവിടെയും ഇരുവർക്കും ഒരുമിച്ച് പന്ത് തട്ടുവാൻ കഴിയും…

Leave a comment