Cricket Cricket-International Top News

ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങിന് 193 റൺസ് വിജയലക്ഷ്യം

August 31, 2022

author:

ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങിന് 193 റൺസ് വിജയലക്ഷ്യം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഹോങ്കോങിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.

68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 59 റണ്‍സ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അത്ര മികച്ച തുടക്കമല്ല ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. എന്നാൽ പിന്നിടാ ക്രീസിലൊന്നിച്ച് കോലിയും യാദവും വിക്കറ്റ് നഷ്ടം കൂടാതെ ടീമിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.

13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത് രോഹിത് മടങ്ങിയപ്പോൾ 39 പന്തിൽ നിന്നും വെറും 36 റൺസാണ് രാഹുൽ നേടിയത്. മറുപടി ബാറ്റിംഗിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹോങ്കോങ് രണ്ടോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസെടുത്തു. 9 റൺസെടുത്ത യാസിം മുർതാസയുടെ വിക്കറ്റ് അർഷദീപ് സിംഗാണ് വീഴ്ത്തിയത്.

Leave a comment