Cricket Cricket-International Top News

ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിംഗ് തെരഞ്ഞെടുത്തു, പാണ്ഡ്യയ്ക്ക് പകരം പന്ത് ടീമിൽ

August 31, 2022

author:

ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിംഗ് തെരഞ്ഞെടുത്തു, പാണ്ഡ്യയ്ക്ക് പകരം പന്ത് ടീമിൽ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആതിഥേയരായ യുഎഇയെ തകര്‍ത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. മറുവശത്ത് ഫേവറൈറ്റുകൾ എന്നറിയപ്പെടുന്ന ഇന്ത്യയാവട്ടെ ചിരവൈരികളായ പാകിസ്ഥാനെ മറികടന്നാണ് രണ്ടാം മത്സരത്തിനായി ഇന്നെത്തുന്നത്.

ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പോയ മത്സരത്തിലെ താരമായിരുന്ന ഹാർദിക് പാണ്ഡ്യയ്ക്കു പകരം റിഷഭ് പന്താണ് ഹോങ്കോങിനെതിരെ ഇന്നിറങ്ങുന്നത്. പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചെന്നായിരുന്നു നായകൻ രോഹിത് ശർമ വ്യക്തമാക്കിയത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും ഹോങ്കോങും നേര്‍ക്കുനേര്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. ഇതിനുമുമ്പ് 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏകദിനത്തിൽ ഏറ്റുമുട്ടിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്

ഹോങ്കോംഗ് (പ്ലെയിംഗ് ഇലവൻ): നിസാക്കത്ത് ഖാൻ, യാസിം മുർതാസ, ബാബർ ഹയാത്ത്, കിഞ്ചിത് ഷാ, ഐസാസ് ഖാൻ, സ്കോട്ട് മക്കെച്നി, സീഷൻ അലി, ഹാറൂൺ അർഷാദ്, എഹ്‌സാൻ ഖാൻ, ആയുഷ് ശുക്ല, മുഹമ്മദ് ഗസൻഫർ

Leave a comment