Cricket Cricket-International Top News

മിച്ചൽ മാർഷിനെ സിംബാബ്‌വെയ്‌ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി

August 30, 2022

author:

മിച്ചൽ മാർഷിനെ സിംബാബ്‌വെയ്‌ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി

കണങ്കാൽ വേദനയെ തുടർന്ന് ഓൾറൗണ്ടർ, മിച്ചൽ മാർഷിനെ സിംബാബ്‌വെയ്‌ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി ഓസ്‌ട്രേലിയ. പകരം വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനെ ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.

ആഗസ്ത് 31നാണ് സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗ് സീരീസ് മത്സരം നടക്കാനിരിക്കുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ മാർഷിന് നഷ്ടമാകുമെങ്കിലും, ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കും തുടർന്ന് 2022 ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനും മാർഷിന് വീണ്ടും ഫിറ്റ്‌നസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ മാർഷ് മൊത്തം ആറ് ഓവർ ബൗൾ ചെയ്യുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തിരുന്നു.

Leave a comment