Cricket Cricket-International Top News

നാല് വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് ഭുവനേശ്വര്‍ കുമാര്‍

August 28, 2022

author:

നാല് വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് ഭുവനേശ്വര്‍ കുമാര്‍

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡ് ബുക്കിൽ ഇടംപിടിച്ച് ഭുവനേശ്വര്‍ കുമാര്‍. രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനത്തിന്‍റെ റെക്കോര്‍ഡാണ് ഭുവി തന്റെ പേരിലാക്കിയത്.

ബാബര്‍ അസം, ഷദാബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരെയാണ് ഭുവനേശ്വര്‍ കുമാര്‍ മടക്കിയത്. ഭുവനേശ്വറിന്റെയും ഹാർദിക് പാണ്ഡ്യയുടെയും മികവിലാണ് പാകിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കാൻ ടീം ഇന്ത്യക്ക് സാധിച്ചത്. ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യക്ക് ആദ്യ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്‌ടത്തിൽ 19.4 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് അതേവേദിയില്‍ തന്നെ പകരം ചോദിച്ച പകരംവീട്ടലുമായി ഇന്നത്തെ വിജയം. ബോളിംഗിലെ പോലെ ബാറ്റിംഗിലും പാണ്ഡ്യ തിളങ്ങിയതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

Leave a comment