Cricket Cricket-International Top News

ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ബാബർ അസം

August 27, 2022

author:

ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് ബാബർ അസം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടീമില്‍ പേസ് ബോളര്‍ ഷഹീന്‍ അഫ്രീദിയുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്ന് തറപ്പിച്ചു പറഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബര്‍ അസം. ഷഹീന്‍ ഞങ്ങളുടെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാളാണ്. തങ്ങളുടെ ബോളിംഗിനെ നയിക്കുന്നത് അവനാണ്. അതുകൊണ്ടുതന്നെ അവന്‍റെ അസാന്നിധ്യം ടീമിന് വലിയ നഷ്ടമാണ്. ഷഹീന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കെതിരായ മത്സരം മറ്റൊരു തലത്തിലെത്തിയേനെയെന്നാണ് ബാബർ പറഞ്ഞത്.

എന്നാൽ ഷഹീന്‍റെ അഭാവത്തില്‍ മറ്റ് പേസര്‍മാർ ടീമിനായി ര മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യക്കെതിരായ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ അസം പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നുവെന്നത് കഴിഞ്ഞ കാര്യമാണ്. നാളെ പുതിയ തുടക്കമാണെന്നും ബാബര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലായിരുന്നു.

Leave a comment