Cricket Cricket-International Top News

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

August 27, 2022

author:

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാന് ആദ്യ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ വെറും 105 റണ്‍സിന് അഫ്ഗാന് ബോളർമാർ ചുരുട്ടിക്കെട്ടുകയായിരുന്നു.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ ഹസ്‌റത്തുള്ള സസായിയും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ തന്നെ 83 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് വിജയമുറപ്പിച്ച ശേഷമാണ് പിരിഞ്ഞത്.

40 റണ്‍സെടുത്ത റഹ്‌മാനുള്ളയാണ് ടീമിന്റെ ടോപ് സ്‌കോര്‍. സസായി 37 റണ്‍സെടുത്തും നജീബുള്ള സദ്രാന്‍ 2 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഇബ്രാഹിം സദ്രാന്‍ 15 റണ്‍സെടുത്ത് പുറത്തായി. ആദ്യ ബാറ്റിംഗിൽ ശ്രീലങ്കക്കായി 38 റണ്‍സെടുത്ത ഭനുക രജപക്‌സ മാത്രമാണ് പിടിച്ചുനിന്നത്. 31 റണ്‍സ് നേടിയ ചമിക കരുണരത്‌നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതാണ് ലങ്കയെ 100-ന് മുകളിൽ എത്തിച്ചത്.

Leave a comment