Cricket Cricket-International Top News

ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിന് സ്വന്തം

August 27, 2022

author:

ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിന് സ്വന്തം

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്.

ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന്റെ കൈകളിലായത്. വയാകോം 18, സീ ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരം മറികടന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലവിലുള്ള സംപ്രേഷണാവകാശം അടുത്ത നാലു വര്‍ഷത്തേക്ക് കൂടി നിലനിർത്തിയിരിക്കുന്നത്.

എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവന്നിട്ടില്ല. ജൂണില്‍ നടന്ന ഐപിഎല്‍ സംപ്രേഷണാവകാശത്തിനായുള്ള ലേലത്തില്‍ 23,575 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം വാങ്ങിയത്.

Leave a comment